Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extension Of Liquor

Palakkad

​മ​ദ്യവി​ല്പന​ശാ​ല​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണം; കെ​സി​ബി​സി ല​ഹ​രിവി​രു​ദ്ധസ​മി​തി

വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് വി​ദേ​ശ മ​ദ്യ​വി​ല്പ​ന​ശാ​ല​ക​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി മ​ദ്യ - ല​ഹ​രി വി​രു​ദ്ധ സ​മി​തി വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളെ മ​ദ്യ​ത്തി​ൽ മു​ക്കി കൊ​ല്ലാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​പ​ല​നീ​യ​മാ​ണെ​ന്നും തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​​ന്തി​രി​യ​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ.​അ​ഡ്വ.​റെ​ജി പെ​രു​മ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സോ​ണി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​ബി​ൻ മീ​മ്പ​ള്ളി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ.​മാ​ത്യു ക​ല്ല​ടി​ക്കോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യ​ൽ ജോ​സ​ഫ്, മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ദീ​പ്തി ജീ​ജോ, കെ​സി​വൈ​എം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ സി​ബി, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി മാ​നു​വ​ൽ, എ​ലി​സ​ബ​ത്ത് സേ​വ്യ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up